പ്രാവുകളെ വേട്ടയാടിയ സംഭവം: വാഹന ഉടമയെ കണ്ടെത്താൻ ഊർജിത ശ്രമം

  • 10/11/2021

കുവൈത്ത് സിറ്റി: പ്രാവുകളെ വേട്ടയാടിയ പ്രശ്നത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ എൻവയോൺമെന്റ് പൊലീസുമായി സഹകരിച്ച് വാഹന ഉടമയുടെ ഐഡന്റിറ്റി നിർണ്ണയിക്കാൻ പരിശ്രമങ്ങളിലാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി സ്ഥിരീകരിച്ചു. പരിസ്ഥിതി സംരക്ഷണ നിയമം 2014ലെ നമ്പർ 42 ആണ് ലംഘിക്കപ്പെട്ടിട്ടുള്ളത്. 

കഴിഞ്ഞ ദിവസമാണ് ഒരു യുവാവ് വാഹനം നിർത്തി നിരവധി പ്രാവുകളെ റോഡരികിൽ നിന്നും പിടികൂടിയത്, തുടർന്ന് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് അന്യോഷണം ആരംഭിച്ചത്.  

നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു വാഹനത്തിന്റെ ഉടമയുടെ ഐഡന്റിറ്റി നിർണ്ണയിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പൊലീസ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. നമ്പർ  ലഭ്യമായാലുടൻ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. എല്ലാ പൗരന്മാരും താമസക്കാരും കൃത്യമായി പരിസ്ഥിതി നിയമങ്ങൾ പാലിക്കണമെന്ന്  പരിസ്ഥിതി പബ്ലിക് അതോറിറ്റി നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News