കുവൈത്തിൽ രാജ്യാന്തര നിലവാരത്തിൽ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ; പ്രോജക്ട് ഫീൽഡ് സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി.

  • 10/11/2021

കുവൈത്ത് സിറ്റി: പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ ഫീൽഡിൽ പൊതുമരാമത്ത് മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരിസ് സന്ദർശനം നടത്തി. രാജ്യത്തെ തന്നെ ആരോ​ഗ്യ രം​ഗത്തെ ഏറ്റവും വലിയ പ്രോജക്ടാണ്  മെറ്റേണിറ്റി ഹോസ്പിറ്റൽ. 780 കിടക്കകൾ, 121 തീവ്രപരിചരണ വിഭാ​ഗ കിടക്കകൾ, 81 ഒപി ക്ലിനിക്കുകൾ, 60 ഡെലിവറി റൂമുകൾ, 27 ഓപ്പറേഷൻ റൂമുകൾ എന്നിവയുൾപ്പെടുന്നതാണ് ആശുപത്രി. 

220.7 മില്യൺ ദിനാറാണ് ആശുപത്രിക്ക് ചെലവ് വരിക. ആരോ​ഗ്യ രം​ഗത്തെ ഏറ്റവും ആധുനികവും രാജ്യാന്തര നിലവാരത്തിലുമാണ്  മെറ്റേണിറ്റി ഹോസ്പിറ്റൽ ഒരുങ്ങുന്നത്. കുവൈത്ത് ബേയിലെ മികച്ച സ്ഥലത്ത് 357,340 ചതുരശ്ര മീറ്ററിലാണ് നിർമ്മാണം. പഴയ മെറ്റേണിറ്റി ഹോസ്പിറ്റലിന് എതിർ വശത്തായി സബാഹ് മെഡിക്കൽ ‍ഏരിയയിലാണ്  പുതിയ നിർമ്മാണമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News