ലക്ഷങ്ങൾ വിലമതിക്കുന്ന കോപ്പർ കേബിളുകൾ മോഷണം പോയി

  • 10/11/2021

കുവൈത്ത് സിറ്റി: വൈദ്യുതി, ജല മന്ത്രാലയങ്ങളുടെ സ്റ്റേഷനുകളിൽ വൻ മോഷണം. പരിശീലനം ലഭിച്ച മോഷ്ടാക്കൾ കോപ്പർ വയറുകളാണ് കവർന്നത്. നഷ്ടം നികത്തുന്നതിനും അനുബന്ധ അറ്റകുറ്റപ്പണികൾക്കുമായി ദശലക്ഷക്കണക്കിന് കുവൈറ്റ് ദിനാർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഇത്തരം മോഷണങ്ങൾക്ക് ശേഷം നഷ്ടം നികത്തുന്നതിനും അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവ് ആറ് മില്യൺ കുവൈത്തി ദിനാർ കവിഞ്ഞിട്ടുണ്ട്. 

അതായത് പ്രതിവർഷം ചിലവ്  ഒരു മില്യൺ കുവൈത്തി ദിനാർ ആണ് ചെലവ് വന്നിട്ടുള്ളത്. ഉം അൽ മാനഖീഷ്, അൽ റൗദാതൈൻ തുട‌ങ്ങിയ വിദൂര സ്റ്റേഷനുകളിലാണ് തുടർച്ചയായി മോഷണങ്ങൾ നടക്കുന്നത്. ചിലപ്പോൾ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ വരെ കവർച്ചകൾ നടന്നിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. മോഷണം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇത് മൂലം മന്ത്രാലയത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News