മൂന്ന് രാജ്യങ്ങളിൽ നിന്ന് ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു

  • 10/11/2021

കുവൈത്ത് സിറ്റി: മൂന്ന് രാജ്യങ്ങളിൽ നിന്ന് എല്ലാത്തരം ജീവനുള്ള പക്ഷികളെയും മുട്ടകളും ഒരു ദിവസം പ്രായമായ ബ്രോയിലർ കുഞ്ഞുങ്ങളെയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്. നെതർലാൻഡ്സ്, ഇറ്റലി, തായ്‌വാൻ  എന്നിവിടങ്ങളിൽ നിന്നള്ള ഇറക്കുമതിക്കാണ് നിരോധനം. പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ആണ് നിരോനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ എച്ച് 5 എൻ 1 സ്ഥിരീകരിച്ചതോടെയാണ് കുവൈത്ത് നടപടി സ്വീകരിച്ചത്.

അതോറിറ്റിയുടെ ലബോറട്ടറിയിൽ സാമ്പിളുകൾ പരിശോധിച്ച ശേഷം ചരക്കുകൾക്ക് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളും ബാധിച്ചതായി കണ്ടെത്തിയാൽ അപ്പോൾ തന്നെ തിരിച്ചയ്ക്കുമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് വക്താവ് തലാൽ അൽ ദൈഹാനി പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ അതിന്റെ ചെലവ് എല്ലാം ഇറക്കുമതിക്കാരൻ തന്നെ വഹിച്ച് ചരക്ക് തിരികെ കൊണ്ട് പോകണമെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News