ലേബർ സിറ്റി: സ്വകാര്യ മേഖലയ്ക്ക് ലേലം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി മന്ത്രിസഭ

  • 10/11/2021

കുവൈത്ത് സിറ്റി: തൊഴിലാളികൾക്കുള്ള പാർപ്പിടത്തിനും ​​ലേബർ സിറ്റികൾ സ്ഥാപിക്കുന്നതിനും അനുയോജ്യമായ സ്ഥലങ്ങൾ നൽകുന്നതിന്  ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രിസഭ മുനസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി.  

ധനകാര്യ മന്ത്രാലയത്തിന്റെ സ്റ്റേറ്റ് പ്രോപ്പർട്ടി വിഭാ​ഗത്തിന്റെ പ്രയോജനത്തിനായി നഗര, വ്യവസായ മേഖലകൾ ഒരു പൊതു ലേലത്തിൽ അവരെ സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ വേണ്ടിയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് മുനിസിപ്പൽകാര്യ സഹമന്ത്രിക്ക് മന്ത്രിസഭാ സെക്രട്ടറി ജനറൽ കത്ത് നൽകിയിട്ടുണ്ട്. 47/2020 യോഗത്തിൽ അംഗീകരിച്ച മന്ത്രിസഭാ പ്രമേയം 913 അടിസ്ഥാനമാക്കി നടപടികൾ സ്വീകരിക്കാനാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News