ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിൽ പ്രവാസികൾ തമ്മിൽ അടിപിടി, ഒരാൾ മരണപ്പെട്ടു.

  • 10/11/2021

കുവൈറ്റ് സിറ്റി :  ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിൽ രണ്ടു പ്രവാസികൾ തമ്മിലുള്ള വാക്കു തർക്കം അടിപിടിയിൽ കലാശിക്കുകയും തുടർന്ന്  ഒരാൾ മരണപ്പെടുകയും ചെയ്തു.  ജോർദാൻ സ്വദേശിയുമായുള്ള വഴക്കിനെത്തുടർന്നുള്ള അടിപിടിയിലാണ്  ബംഗ്ലാദേശി സ്വദേശി മരണപ്പെട്ടത്. തർക്കത്തിനിടയിൽ  ജോർദാൻ സ്വദേശി ബംഗ്ലാദേശിയെ ശക്തമായി അടിക്കുകയും തുടർന്ന് നിലത്തുവീണ  ബംഗ്ലാദേശി തത്സമയം മരണപ്പെടുകയുമാണെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോർദാൻ സ്വദേശി പോലീസിൽ കീഴടങ്ങി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News