കുവൈത്തിൽ രണ്ട് വ്യാജ ഡോക്ടർമാരും, നഴ്സുമാരും അറസ്റ്റിൽ

  • 10/11/2021

കുവൈറ്റ് സിറ്റി : ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന  ക്ലിനിക്കിലെ വ്യാജ ഡോക്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ നിരവധി പ്ലാസ്റ്റിക് , കോസ്മെറ്റിക് സർജറികൾ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഈജിപ്ഷ്യൻ സ്വദേശികളായ ഇവർക്ക് വേണ്ട യോഗ്യതയോ സർട്ടിഫിക്കറ്റുകളോ ഉണ്ടായിരുന്നില്ല , കൂടാതെ സ്ഥാപനത്തിന് ലൈസൻസും ഇല്ല.  ഇതിൽ ഒരാൾ മുൻപ് അധ്യാപകനും, മറ്റൊരാൾക്ക് താമസരേഖകളും ഉണ്ടായിരുന്നില്ല.       

ക്ലിനിക്കിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന അഞ്ചു സ്ത്രീകൾ  സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരാണെന്നും കണ്ടെത്തി,  ചികിത്സക്കായി ക്ലിനിക്കിലെത്തിയ സ്വദേശി യുവതി തന്റെ ഒളിച്ചോടിയ വീട്ടുജോലിക്കാരിയെ കണ്ടെത്തുകയും തുടർന്നുള്ള പരാതിയിന്മേലുള്ള അന്യോഷണത്തിലാണ് വ്യാജ ഡോക്ടർമാരെയും നഴ്സുമാരെയും പിടികൂടിയത്. എല്ലാവരെയും തുടരന്യോഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News