ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കും, ജിസിസി സെക്രട്ടറി ജനറലുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ചർച്ച നടത്തി.

  • 10/11/2021

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നയേഫ് ഹാജ് റാഫുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ചർച്ച നടത്തി. ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച്ച.

ഇന്ത്യയിൽ തൻ്റെ ആദ്യത്തെ സന്ദർശനം നടത്തുന്ന ഡോ. നയേഫ് നവംബർ പത്തിനാണ് എത്തിയത്. ഇന്ത്യ-ജിസിസി ബന്ധങ്ങളെക്കുറിച്ച് ഇരുവരും വിശദമായ അവലോകനം നടത്തി. ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കുറിച്ചും ചർച്ച ചെയ്തു. സമീപ വർഷങ്ങളിൽ ശക്തമായ പുരോഗതി കൈവരിച്ച ചരിത്രപരവും സൗഹൃദപരവുമായ ഇന്ത്യ-ജിസിസി ബന്ധങ്ങൾ ഇരു നേതാക്കളും അനുസ്മരിച്ചു.

ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ ജിസിസി സെക്രട്ടറി ജനറൽ അഭിനന്ദിക്കുകയും സാമ്പത്തിക വളർച്ചയിൽ ഇന്ത്യയുടെ പങ്കാളിയാകാൻ ജിസിസി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രയിലും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിലും ജിസിസി രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുമെന്ന് EAM പ്രതീക്ഷിക്കുന്നു. ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News