കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ സാമ്പത്തിക സഹായവും; ജ്വല്ലറി കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

  • 10/11/2021

കുവൈത്ത് സിറ്റി: ഒരു ജ്വല്ലറി കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ സാമ്പത്തിക സഹായവും തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ പൊതു താത്പര്യപ്രകാരമാണ് തീരുമാനമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. 

ഇക്കാര്യത്തിൽ കമ്പനിയുടെ പ്രവർത്തനം നിർത്തുന്നത് ‌ കൂടാതെ ലൈസൻസ് നൽകിയ വ്യക്തികൾ അല്ലെങ്കിൽ അവരുമായി വ്യക്തിപരമായോ പങ്കാളിത്തത്തിലോ അഫിലിയേറ്റ് ചെയ്തിട്ടുള്ള വ്യക്തികളും തീരുമാനത്തിൽ ഉൾപ്പെടുന്നുണ്ട്. 2013 ലെ നിയമ നമ്പർ (106) ന്റെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും വ്യവസ്ഥകൾ അനുസരിച്ച്, അവർക്കെതിരെ വന്നിട്ടുള്ള  നിയമ ലംഘനത്തിന്റെ കാരണം നീക്കം ചെയ്യുന്നതുവരെ ഒരു പ്രവർത്തികളിലും ഏർപ്പെടാൻ അവർക്ക് സാധിക്കില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News