ഒമ്പത് മാസത്തിനിടെ ബാങ്ക് വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; 70 ശതമാനം വർധന

  • 10/11/2021

കുവൈത്ത് സിറ്റി: ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തി ബാങ്കുകൾക്കുണ്ടായത് വലിയ വളർച്ച. അറ്റാദായം 70.8 ശതമാനമെന്ന നിലയിൽ 624.46 മില്യൺ എന്ന റെക്കോർഡ് ലാഭമാണ് ബാങ്കുകൾ കൈവരിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതും ജോലികളെല്ലാം പുനരാരംഭിച്ചതുമാണ് ഈ വളർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 

തങ്ങളുടെ ലാഭം പ്രഖ്യാപിച്ച 5  ബാങ്കുകൾക്ക് ഈ മേഖലയുടെ ലാഭത്തിന്റെ 61.56 ശതമാനം, അതായത് 384.44 മില്യൺ ദിനാർ ആണ് ഉള്ളത്. അതേസമയം, ഇസ്ലാമിക് ബാങ്കുകൾക്ക് ലാഭത്തിന്റെ 38.44%, അതായത് 240.02 മില്യൺ ദിനാർ ആണ് ഉള്ളത്. ലാഭ മൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് മൊത്തം മേഖലയുടെ 40.8 ശതമാനം വരും. പിന്നാലെയുള്ളത് കുവൈറ്റ്  ഫിനാൻസ് ഹൗസാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News