മഹാമാരി തകർത്ത കുവൈത്ത് സമ്പദ്‌വ്യവസ്ഥ വീണ്ടും പഴയ നിലയിലേക്ക്

  • 11/11/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ കുവൈത്ത് സമ്പദ്‌വ്യവസ്ഥ വീണ്ടും പഴയ നിലയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് റിപ്പോർട്ട്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ റിപ്പോർട്ടിലാണ് കുവൈത്തി സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ്വുണ്ടായെന്ന് വിശദമാക്കുന്നത്. വാക്സിനേഷൻ മികച്ച രീതിയിൽ നടന്നതും ഉപഭോക്താക്കളുടെ ഇടപാടുകളും വർധിച്ചതുമാണ്  എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലെ മാറ്റത്തിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

പൗരന്മാർക്ക് അവരുടെ വായ്പാ തവണകൾ തിരിച്ചടയ്ക്കാൻ സമയപരിധി നൽകുന്നതിന് സർക്കാർ എടുത്ത തീരുമാനം അതിവേ​ഗ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക ഓഹരി വിപണിയിൽ ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ആരംഭിച്ച കുതിപ്പ് തുടർന്നതോടെ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. അതേസമയം, സെപ്റ്റംബറിൽ കുവൈത്ത് ക്രൂഡ് ഓയിലിന്റെ ശരാശരി ഉത്പാദനം പ്രതിദിനം 2.47 മില്യൺ ബാരലായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News