കുവൈറ്റ് സിറ്റിയിലെ കെട്ടിട ലംഘനങ്ങളുടെ പുതിയ കണക്കുകൾ പുറത്ത് വിട്ട ക്യാപിറ്റൽ ​ഗവർണർ

  • 11/11/2021

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ കെട്ടിട ലംഘനങ്ങളുടെയും ബാച്ചിലർമാരുടെ താമസസ്ഥലത്തിന്റെയും സ്ഥിതിവിവരക്കണക്കുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വിട്ട് ​ഗവർണർ അൽ ഖാലിദ്. അത്തരം തൊഴിലാളികളെ കുടിയൊഴിപ്പിലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അടക്കം ഗവർണറേറ്റിന്റെ വർക്ക് ടീം നിരീക്ഷിച്ചു. 

സ്വകാര്യ, നിക്ഷേപ പാർപ്പിടങ്ങൾ ഉൾപ്പെടെ 238 ലംഘനങ്ങൾ കണ്ടെത്തുകയും പൂർണമായും ഭാഗികമായും 238 മൊത്തം കുടിയൊഴിപ്പിക്കലുകൾ നടത്തിയെന്നും ​ഗവർണർ വ്യക്തമാക്കി. 25 പ്രോപ്പർട്ടികളുടെ വൈദ്യുതിയും വിച്ഛേദിച്ചു. റോഡ് മാപ്പും ആക്ഷൻ പ്ലാനും അനുസരിച്ച് നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള പരിശ്രമങ്ങളിലാണ് ഗവർണറേറ്റ് എന്ന് അൽ ഖാലിദ് വ്യക്തമാക്കി. വൈദ്യുതി, വെള്ളം തുടങ്ങിയ സേവനങ്ങളുടെ ലംഘനങ്ങളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക പാഴ്ച്ചെലവ് നിയന്ത്രിക്കാൻ ഗവർണറേറ്റിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News