60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ ഇൻഷുറൻസ് തുക; അംഗീകാരത്തിനായി കാത്തിരിപ്പ്

  • 11/11/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നത് സംബന്ധിച്ച പുതിയ തീരുമാനത്തിൽ വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അൽ സൽമാന്റെ അം​ഗീകാരത്തിനായി കാത്തിരിപ്പ് തുടരുന്നു. 500 കുവൈത്തി ദിനാർ വാർഷിക ഫീസിന് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഇൻഷുറൻസ് ഏർപ്പെടുത്തിയതിന്റെ തുക എത്രയാകും എന്നത് സംബന്ധിച്ചുള്ള മന്ത്രിയുടെ അനുമതിക്കായാണ് കാത്തിരിപ്പ്. 

പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസിന്റെ ഗുണഭോക്തൃ വിവരങ്ങളും തുകയും മാൻപവർ അതോറിറ്റിയുടെ അവസാനം നടന്ന ഡയറക്ടർ ബോർഡ് യോ​ഗത്തിൽ കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ മന്ത്രി അൽ സൽമാന് വിശദീകരിച്ച് നൽകിയിരുന്നു. എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്നും സംവിധാനം എന്താണെന്നും വീഡിയോ പ്രെസന്റേഷനിലൂടെ ഫെഡറേഷൻ വ്യക്തമാക്കി. തീരുമാനത്തിന്റെ പരിധിയിൽ വരുന്ന  തൊഴിലാളികൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഏത് സെ​ഗ്മന്റ് ആണ് ആവശ്യമെന്ന് തെരഞ്ഞെടുക്കാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News