അ​വ​ഗണന നേരിട്ട് തുടച്ചുനീക്കലിന്റെ വക്കിൽ കുവൈത്തിലെ ചരിത്ര സ്മാരകങ്ങൾ

  • 11/11/2021

കുവൈത്ത് സിറ്റി: കടുത്ത അവ​ഗണന നേരിട്ട് കുവൈത്തിന്റെ പുരാതന ചരിത്രം പ്രതിപാദിക്കുന്ന ചരിത്രസ്മാരകങ്ങൾ. ചരിത്രപരമായ സ്മാരകങ്ങളും പുരാതന വസ്തുക്കളും രാഷ്ട്രങ്ങളുടെ സംസ്കാരങ്ങളുടെ ഭാ​ഗമാണ്. രാജ്യത്തെ സംരക്ഷിക്കാൻ പോരാടിയ നിരവധി പേരുടെ ഓർമ്മകൾ കൂടിയാണ് ആ സ്മാരകങ്ങൾ. 

ഇത്തരം ചരിത്രപരമായ സ്മാരകങ്ങളും പുരാതന വസ്തുക്കളും സംരക്ഷിക്കുന്നതിനും പൈതൃക സ്വത്വം നിലനിർത്തുന്നതിനുമുള്ള പ്രധാന ഉത്തരവാദിത്തം നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സിനാണ്. എന്നാൽ, ഇവയൊന്നും ഇപ്പോൾ സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 

ആധുനിക കുവൈത്തിനെ നിർമ്മിച്ച ഭരണഘടനയുടെ പിതാവ് ഷെയ്ഖ് അബ്‍ദുള്ള അൽ സലീം അൽ സബാഹ് കുവൈത്തിന്റെ ചരിത്രത്തിന് വലിയ മൂല്യം കൊടുത്തിരുന്നുവെന്നും പുരാവസ്തുക്കളും ചരിത്രപരമായ സ്മാരകങ്ങളും സംരക്ഷിക്കാനായി അമീരി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News