ഷുവൈക്ക് പോർട്ടിൽ നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

  • 11/11/2021

കുവൈത്ത് സിറ്റി: ഷുവൈക്ക് പോർട്ടിൽ നിന്ന് 30 ടൺ നിരോധിച്ച പുകയില ഉത്പന്നങ്ങൾ  പിടിച്ചെടുത്തതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. രണ്ട് കണ്ടെയ്നറുകളിലായി ഒരു ഗൾഫ് രാജ്യത്ത് നിന്നാണ് ഇത് എത്തിയത്.

സാനിറ്ററി വെയർ എത്തിച്ച കണ്ടെയ്നറുകളിലാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. വാണിജ്യ, ആരോഗ്യ മന്ത്രാലയങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി നിരോധിച്ചിട്ടുള്ള ഉത്പന്നമാണ് ടാൻബാക്ക്.

Related News