ടിക്കറ്റ് നിരക്ക് 60 ശതമാനം കുറഞ്ഞു, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിൽ വൻ കുതിച്ചുചാട്ടം.

  • 11/11/2021

കുവൈത്ത് സിറ്റി: പൂർണശേഷിയിൽ പ്രവർത്തനം ആരംഭിച്ചതോടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിമാന സർവ്വീസുകളുടെ എണ്ണത്തിൽ അടക്കം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പഴയ നിലയിലേക്ക് എത്തി. തൊഴിലാളികളുടെ എണ്ണത്തിലെ പരിമിതിയും ലഭ്യതയുള്ളപ്പോഴും  കുവൈത്ത് കുടുംബങ്ങളിൽ നിന്നും രാജ്യത്തെ താമസക്കാരിൽ നിന്നും ഗാർഹിക തൊഴിലാളികൾക്കായി ആവശ്യകത ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്.

സീറ്റുകളുടെ കുറവ് മൂലം കഴിഞ്ഞ ആഴ്ചകളിൽ വിമാന ടിക്കറ്റ് നിരക്ക് വൻ തോതിൽ കൂടുതലായിരുന്നു. എന്നാൽ, ഇപ്പോൾ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ കാത്തിരിപ്പ് സമയമുള്ള ട്രാൻസിറ്റ് സർവ്വീസുകൾക്ക് പുറമെ എയർലൈനുകൾ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിച്ചതോടെ യാത്രാ ടിക്കറ്റുകളുടെ നിരക്ക് വീണ്ടും കുറഞ്ഞുവെന്ന് റിക്രൂട്ട്മെന്റ് കമ്പനി ഉടമ ബാസം അൽ ഷമ്മാരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News