സുഡാനി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈത്ത്, പ്രവേശനവിലക്കുള്ള രാജ്യങ്ങൾ എട്ടായി.

  • 11/11/2021

കുവൈത്ത് സിറ്റി: സു‍ഡാനി പൗരന്മാരുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവയ്ക്കാൻ ആറ് ​ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് വിഭാ​ഗത്തിന് വാക്കാലുള്ള നിർദേശം ലഭിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാനി പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈത്ത്. നിലവിൽ സുരക്ഷാ അനുമതികളില്ലാതെ ലെബനീസ്, സിറിയൻ, ഇറാഖി, പാകിസ്ഥാനി, ഇറാനിയൻ, അഫ്​ഗാനി, യെമനി എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 

സുഡാനിലെ ആഭ്യന്തര പ്രശ്നങ്ങളാണ് നടപടികൾക്ക് കാരണമെന്നാണ് ഉന്നത സെക്യൂരിട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സന്ദ​ർശക വിസകൾ, ഫാമിനി, ടൂറിസം, കൊമേഴ്സൽ ഉൾപ്പെടെ എല്ലാത്തരം ഇടപാടികളും മരവിപ്പിച്ചിട്ടുണ്ട്. അതേസമയം, കുവൈത്തിൽ നിലവിൽ റെസിഡൻസിയുള്ള സുഡാനികൾക്ക് ഈ തീരുമാനം ബാധകമാകില്ലെന്ന് അധികൃതർ അറിയിച്ചു. അവർക്ക് രാജ്യത്തേക്ക് മടങ്ങി വരാനും റെസി‍ഡൻസി പുതുക്കാനുമുള്ള അവകാശമുണ്ടായിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News