കുവൈത്ത് സിറ്റി: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 25ാമത് ശാഖ ശുവൈഖിൽ തുറന്നു. ശുവൈഖ് ബ്ലോക്ക് -2 ഇൻഡസ്‌ട്രിയൽ ഏരിയയിൽ പാണ്ട മാളിൽ ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരൊറ്റ ബേസ്‌മെൻറ് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന സ്റ്റോർ വ്യാഴാഴ്ച രാവിലെ 11.30ന് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, റിജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദീൻ, ഗ്രാൻഡ് ഹൈപ്പർ എം.ഡി അൻവർ ആമീൻ ചേലാട്ട്, എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, കുവൈത്ത് റീജിയനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ അബ്ദുൽ ഫത്താഹ്, സി.ഇ.ഒ മുഹമ്മദ് സുനീർ, റീട്ട്ടെയിൽ ഓപറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി.ഒ .ഒ റാഹിൽ ബാസിം, അബു ഖാലിദ് സീന മാൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. റീജൻസി ഗ്രൂപ്പിന്റെ 77ാമത് റീട്ടയിൽ ഔട്ട്ലെറ്റ് ആണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രളില്‍നിന്നും നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.
ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയര്, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. റീജൻസി ഗ്രൂപ്പ് കുവൈത്തിൽ 2025 ഓടെ 50 സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നതായി റീജൻസി ഗ്രൂപ്പ് എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. ശുവൈഖ് വ്യവസായ മേഖലയിൽ വിശാലമായ ഔട്ട്ലെറ്റ് സ്ഥാപിക്കാൻ കഴിഞ്ഞത് ഗ്രാൻഡ് ഹൈപ്പറിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും കോവിഡ് കാലയളവിൽ ആറ് പുതിയ സ്റ്റോറുകൾ തുറക്കാൻ കഴിഞ്ഞത് കുവൈത്ത് ഭരണകൂടത്തിന്‍ന്റെ യും രാജ്യനിവാസികളുടെയും പിന്തുണ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
800 വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുന്ന വിശാലമായ പാർക്കിങ് ശുവൈഖിലെ കെട്ടിടത്തിൽ ഉണ്ടെന്നും വ്യവസായ മേഖലയിൽ റീടെയിൽ ഹൈപ്പർ മാർക്കറ്റ് എന്ന വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും റീജിയനൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനവും വിലക്കുറവും നൽകാനാണ് ശ്രദ്ധിക്കുന്നതെന്നും അവരുടെ പിന്തുണയാണ് ഗ്രാൻഡ് ഹൈപ്പർ കുറഞ്ഞ കാലയളവിൽ 25 ഔട്ട്ലെറ്റിലേക്ക് വികസിക്കാൻ കാരണമെന്നും മൂന്ന് വർഷം കൊണ്ട് 50 ഔട്ട്ലെറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദീൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?