ഇന്ത്യയിൽ കൊറോണ വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്കു​ന്നു

  • 12/11/2021



ന്യൂഡെൽ​ഹി: ഇന്ത്യയിൽ കൊറോണ വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​ത്ത് ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ര​ണ്ടാം ഡോ​സ് വാ​ക്സി​നെ​ടു​ത്ത് ആ​റ് മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത്. പ​ല രാ​ജ്യ​ങ്ങ​ളും ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ച്ച​താ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്കം.

കൊറോണ പ്ര​തി​രോ​ധ​ത്തി​ന് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ മാ​ത്രം മ​തി​യെ​ന്നാ​ണ് ഐ​സി​എം​ആ​ർ പ​റ​യു​ന്ന​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ 1,10,79,51,225 ഡോ​സ് വാ​ക്സി​നാ​ണ് ന​ൽ​കി​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 53,81,889 പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി.

Related News