അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1.5 മില്യൺ ട്രാഫിക്ക് നിയമലംഘനങ്ങൾ

  • 12/11/2021

കുവൈത്ത് സിറ്റി: അഞ്ച് മാസത്തിനിടെ 1.5 മില്യൺ ട്രാഫിക്ക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി മേജർ ജനറൽ ജമാൽ അൽ സയേ​ഗ്. കൃത്യമായി പറഞ്ഞാൽ 2021 ജനുവരി ഒന്ന് മുതൽ മേയ് 31 വരെ 1,446,161 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയെന്നുള്ള കണക്കുകളാണ് പുറത്ത് വിട്ടിട്ടുള്ളത്. ഇത് 1,006,254 എണ്ണ ഇൻഡയറക്ട് നിയമലംഘനങ്ങളും 439,907 എണ്ണം ഡയറക്ട് നിയമലംഘനങ്ങളുമാണ്. അഹമദി ട്രാഫിക്ക് ഡിപ്പാർട്ട്മെന്റിന് കീഴിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ആകെ 45,411 ഡയറക്ട് നിയമലംഘനങ്ങളും 33,512 ഇൻഡയറക്ട് നിയമലംഘനങ്ങളുമാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തത്. രണ്ടാമതുള്ള ജഹ്റ ട്രാഫിക്ക് ഡിപ്പാർട്ട്മെന്റാണ്. യഥാക്രമം 44,411 ഉം  22, 983 ഉം ആണ് അവിടുത്തെ കണക്കുകൾ. മൂന്നാം സ്ഥാനത്ത് ക്യാപിറ്റൽ ട്രാഫിക്ക് ഡിപ്പാർട്ട്മെന്റും നാലാം സ്ഥാനത്ത് ഹവല്ലി യുമാണ്. അതേസമയം, ഏറ്റവും കൂടുതൽ ഡയറക്ട് നിയമലംഘനങ്ങൾ ഇഷ്യൂ ചെയ്തത് മുബാറക് അൽ കബീർ ട്രാഫിക്കിലെ ഉദ്യോ​ഗസ്ഥരാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News