റെസിഡൻസി നിയമ ലംഘകർക്ക് ഇനി അവസരമില്ല; പിഴ അടച്ച് പുതിയ വിസ അല്ലെങ്കിൽ ആജീവനാന്ത വിലക്ക്

  • 12/11/2021


കുവൈത്ത് സിറ്റി: രാജ്യത്തുള്ള റെസി‍ഡൻസി നിയമലംഘകർക്ക് അവരുടെ താമസരേഖ  ശരിയാക്കാൻ ഇനി ഒരു അവസരം കൂടെ നൽകില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. കൊവിഡ് മഹാമാരി കാലത്ത് മാനുഷിക പരി​ഗണന നൽകി ഇത്തരം നാല് അവസരങ്ങൾ നൽകിയിരുന്നു. ഇനി റെസി‍ഡൻസി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കൃത്യമായി നടത്തുമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് എത്രയും വേ​ഗം നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.

കൊവി‍ഡ് മഹാമാരിയുടെ സമയത്ത് റെസിഡൻസി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനും അല്ലെങ്കിൽ പിഴ ഇല്ലാതെ തന്നെ രാജ്യം വിടാനും മികച്ച അവസരം കുവൈത്ത് നൽകിയിരുന്നു. സൗജന്യ വിമാന ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും, രാജ്യത്ത് വലിയ തോതിൽ റെസിഡൻസി നിയമലംഘകർ ഇപ്പോഴുമുണ്ടെന്നാണ് കണക്കുകൾ. നിലവിൽ 160,000 റെസിഡൻസി നിയമലംഘകർ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ. 

ഇപ്പോൾ രാജ്യത്തുള്ള നിയമലംഘകർക്ക് പിഴ അടച്ച ശേഷം പുതിയ വിസയിൽ തിരികെ വരാനാകും. എന്നാൽ, അതോറിറ്റികൾ പിടികൂടുകയാണെങ്കിൽ അവരുടെ വിരൽ അടയാളം ശേഖരിച്ച ശേഷം നാടുകടത്തുകയാണ് ചെയ്യാറുള്ളത്. അത്തരം പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തും. ഇവർക്ക് അഞ്ച് വർഷത്തേക്ക് മറ്റ് ജിസിസി രാജ്യങ്ങളിലും പ്രവേശിക്കാനാകില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News