22 വ്യാജ ഓഫീസുകൾ പൂട്ടി; 106 റെസി‍ഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 12/11/2021

കുവൈത്ത് സിറ്റി: റെസി‍ൻസി നിയമം ലംഘിച്ച 106 പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 22 വ്യാജ ഓഫീസുകൾ പൂട്ടിച്ചിട്ടുമുണ്ട്. റെസി‍ഡൻസി നിയമങ്ങൾ പാലിക്കാത്തവരെയും വ്യാജ ഓഫീസുകൾ നടത്തുന്നവരെയും പിടികൂടാൻ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അബ്‍ദുൾലത്തീഫ് അൽ ബർജാസ് നിർദേശം നൽകിയിരുന്നു. 

തങ്ങളുടെ സ്വകാര്യ സ്പോൺസർഷിപ്പിലല്ലാതെ ഒരു തൊഴിലാളിക്കും അഭയം നൽകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും   അ‍‍ഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഏതെങ്കിലും തൊഴിൽ ലംഘനം ഉണ്ടായാൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ഈ നമ്പറുകളിൽ ബന്ധപ്പെടുക: 97288200. -25582555-97288211.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News