സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ എന്ന പരാമര്‍ശം: നടി കങ്കണയ്‌ക്കെതിരെ നടപടി വേണമെന്ന് ബിജെപി നേതാവ്

  • 12/11/2021

ഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളീവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി ഡൽഹി വക്താവ് പ്രവീൺ ശങ്കർ കപൂർ. സ്വാതന്ത്ര്യസമര നായകരെ അപമാനിച്ച കങ്കണയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രവീൺ ശങ്കർ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 'ടൈംസ് നൗ' സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. '1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാർഥത്തിൽ സ്വതന്ത്രമായത് 2014 ലാണ്'- കങ്കണ പറഞ്ഞു.

ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകൻ എന്ന നിലയിൽ കങ്കണയുടെ വാക്കുകൾ അവർക്ക് നേരെയുള്ള അപമാനമായിട്ട് ഞാൻ കരുതുന്നു. കങ്കണയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം'- പ്രവീൺ ശങ്കർ കപൂർ ട്വീറ്റ് ചെയ്തു.

കങ്കണയുടെ പരാമർശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്നും പ്രവീൺ ശങ്കർ കൂട്ടിച്ചേർത്തു


Related News