വിദേശിയുടെ മരണം; പരാതിയുമായി കുടുംബം

  • 12/11/2021

കു​വൈ​ത്ത്​ സി​റ്റി: ഫിലിപ്പിനോ ഡെന്റൽ ടെക്‌നീഷ്യൻ ഫഹാഹീലിലെ കെ​ട്ടി​ട​ത്തി​ന്‍റെ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു. സ്ഥാപനവുമായി ഉണ്ടായ തര്‍ക്കങ്ങളാണ് മരണത്തില്‍ കലാശിച്ചത് . മാനേജ്മെന്റും കൂടെയുള്ള സഹപ്രവർത്തകരും ജോലിക്കിടയിലും പുറത്തും നിരവധി സന്ദർഭങ്ങളിൽ  നിരന്തരം പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അ​ൽ​റാ​യ്​ ദി​ന​പ​ത്രം റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന് വിഷാദ രോഗമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. 

മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി അധികൃതര്‍ അറിയിച്ചു. അതിനിടെ ഫിലിപ്പിനോയുടെ കുടുംബം പരാതിയുമായി എംബസിയെ ബന്ധപ്പെട്ടു. ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും കെട്ടിടത്തില്‍ നിന്നും തള്ളിയിട്ടതാണോയെന്ന് സംശയമുണ്ടെന്ന് കുടുബാംഗങ്ങള്‍ ആരോപിച്ചു. കേസിന്‍റെ  മേൽനോട്ടം എംബസി വഹിക്കണമെന്നും ത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കുടുംബം ഫിലിപ്പീൻസ് എംബസിയോട് അഭ്യര്‍ഥിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News