കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 598 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതിൽ 159 ഇന്ത്യക്കാരും , 79 സ്വദേശികളും , 87 ബംഗ്ളദേശികളും , 140 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 9286 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 7 മരണം കൂടി രേഖപ്പെടുത്തി, ഇതുവരെ65 മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയവർ 178 പേരാണ്. ഇതുവരെ 2907 പേർ രോഗമുക്തിനേടി .
ഗവര്ണറേറ്റു തിരിച്ചുള്ള കേസുകൾ :
ക്യാപിറ്റൽ 74 കേസുകൾ, ഹവല്ലി 131 കേസുകൾ,അഹ്മദി 93 കേസുകൾ, ഫർവാനിയ 256 കേസുകൾ, ജഹ്‌റ 44 കേസുകൾ,
ഏറ്റവും ഉയർന്ന കോവിട് ബാധിത പാർപ്പിട പ്രദേശങ്ങൾ:
ഫർവാനിയ 89 , ഹവല്ലി 76 , ഖൈതാൻ 41 , ജലീബ് അൽ-ഷുയൂഖ് 61
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?