കുവൈത്തിന് പുറത്ത് പൗരന്മാരും താമസക്കാരും ഒമ്പത് മാസത്തിനിടെ ചെലവഴിച്ചത് 1.07 ബില്യൺ ദിനാർ

  • 13/11/2021


കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് പൗരന്മാരും താമസക്കാരും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിൽ 2021ലെ ആദ്യ ഒമ്പത് മാസത്തെ കണക്ക് നോക്കുമ്പോൾ വൻ കുതിച്ചു ചാട്ടം. 49 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 2021ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം പൗരന്മാരും താമസക്കാരും കുവൈത്തിന് പുറത്ത് 1.07 ബില്യൺ ദിനാർ ചെലവഴിച്ചുവെന്നുള്ള ഔദ്യോ​ഗിക കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. 2020ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇത് 722 മില്യൺ ദിനാർ മാത്രമായിരുന്നു.

2020ൽ ആകെ പൗരന്മാരും താമസക്കാരും കുവൈത്തിന് പുറത്ത് ചെലവഴിച്ചതിനേക്കാൾ തുക 2021ലെ ആദ്യ ഒമ്പത് മാസത്തെ ചെലവ് മറികടന്നിട്ടുണ്ട്. 2020ൽ ആകെ 977 മില്യൺ ദിനാർ മാത്രമായിരുന്നു ഇത്തരത്തിൽ ചെലവഴിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്താണ് ഈ കണക്കുകൾ വിട്ടിട്ടുള്ളത്. 2021ൽ ആകെ ചെലവാക്കിയതിൽ 535 മില്യണും വെബ്സൈറ്റുകളിലൂടെയും ഇലക്ട്രോണിക്ക് സ്റ്റോറുകളിലൂടെയുമാണ്. 358 മില്യൺ സെയിൽ ‍ഡിവൈസസിലൂടെയാണ്. അതേസമയം, കുവൈത്തിന് പുറത്തുള്ള പണം പിൻവലിക്കലുകൾ നടന്നത് 183 മില്യൺ ദിനാറിന്റെ മാത്രമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News