ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പ് രണ്ടാം റൗ‌ണ്ടിന് മറീന ബീച്ചിൽ തുടക്കമായി

  • 13/11/2021

കുവൈത്ത് സിറ്റി: ലോക അക്വാ ബൈക്ക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. ഇന്റർനാഷണൽ മറൈൻ സ്പോർട്സ് ഫെഡ‍റേഷന്റെ നേതത്വത്തിലാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്നലെ നട‌ന്ന മത്സരത്തിൽ സീനിയർ പ്രൊഫഷണൽ വിഭാ​ഗത്തിൽ സ്പെയിനിൽ നിന്നുള്ള നാച്ചോ അർമില്ലാസ് വിജയിയായി. എമിറേറ്റി കെവിൻ റിറ്റെറർ രണ്ടാമത് എത്തിയപ്പോൾ ഫ്രാൻസിന്റെ ജോണ ബുർ​ഗ്സ്ട്രോമിനാണ് മൂന്നാം സ്ഥാനം.

സീറ്റഡ് പ്രോ കാറ്റ​ഗറിയിൽ കുവൈത്തി യൂസഫ് അൽ അബ്‍ദുൾ റസാഖ് ഒന്നാം സ്ഥാനം സ്വന്തമാക്കി. പിന്നാലെയുള്ളത് ഫ്രാൻസിന്റെ ജെറമി പെരസും അലസാന്ദ്രോ മിറാൻഡയുമാണ്. ഫ്രീ സ്റ്റൈൽ കാറ്റ​ഗറിയിൽ എമിറേറ്റി റാഷിദ് അൽ മുല്ല ഒന്നാമത് എത്തി. വനിതകളുടെ സ്റ്റാൻഡിം​ഗ് ലാഡർ വിഭാ​ഗത്തിൽ സ്വീഡ‍ന്റെ എമ്മാ ഓർത്തെൻഡാലിനാണ് ഒന്നാം സ്ഥാനം. പുരുഷന്മാരുടെ സ്റ്റാൻഡിം​ഗ് സ്റ്റെയേഴ്സ് വിഭാ​ഗത്തിൽ ഫ്രാൻസിന്റെ മിച്ചർ പോർട്ട് ആദ്യം എത്തിയപ്പോൾ എമിറേറ്റി സൽമാൻ അൽ അവൈദിക്കാണ് രണ്ടാം സ്ഥാനം. പുരുഷന്മാരുടെ സീറ്റഡ് ലാഡ‍ർ വിഭാ​ഗത്തിൽ ബൾ​ഗേറിയയുടെ മാർക്കസ് ആണ് വിജയിയായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News