കുവൈത്തികള്‍ക്ക് താജിക്കിസ്ഥാനിലേക്ക് വിസയില്ലാതെ പോകാം

  • 13/11/2021

കുവൈത്ത് സിറ്റി : കുവൈത്തികള്‍ക്ക് താജിക്കിസ്ഥാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാമെന്ന് താജിക്കിസ്ഥാൻ എംബസ്സി അറിയിച്ചു . ഇത് സംബന്ധമായ ഒദ്യോഗികമായ  തീരുമാനം പുറപ്പെടുവിച്ചതായി കുവൈറ്റിലെ താജിക്കിസ്ഥാൻ അംബാസഡർ ഡോ: സാബിദുല്ല സാബിദോവ് വ്യകതമാക്കി. അടുത്ത വർഷമാദ്യമാണ് തീരുമാനം നിലവില്‍ വരിക.കുവൈത്തികളെ വിസയിൽ നിന്ന് ഒഴിവാക്കുന്നത് ടുറിസം വര്‍ദ്ധിപ്പിക്കാനും  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുവാന്‍ സഹായകരമാകുമെന്നും ഡോ. സാബിദോവ് പറഞ്ഞു. 

ഒരു മാസത്തേക്കുള്ള പ്രവേശനാനുമതിയാണ് അനുവദിക്കുക. രാജ്യത്തിന്‍റെ ടുറിസം വികസനത്തിനായി നിരവധി പദ്ധതികളാണ് താജിക്കിസ്ഥാൻ സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിവിധ പ്രവിശ്യകളില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലുകള്‍ ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും വിദേശ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താജിക്കിസ്ഥാനെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.

Related News