കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് അൽ ജറാല്ലാഹ്

  • 13/11/2021


കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിച്ച് കൊറോണയെ നേരിടുന്നതിനുള്ള ഉന്നത ഉപദേശക കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജറാല്ലാഹ്. മഹാമാരിയുടെ തരം​ഗങ്ങൾ ലോകത്തിന്റെ നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ​

ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയാണ്. ആ​ഗോളതലത്തിൽ വാക്സിൻ എടുക്കുന്നതിന്റെ തോത് കൂട്ടിയും പ്രതിരോധത്തിനായി പ്രതിജ്ഞാബദ്ധരാവുകയും ചെയ്താൽ  മാത്രമേ  മ​ഹാമാരിയെ തടഞ്ഞു നിർത്താനാകുകയുള്ളുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News