കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു.

  • 13/11/2021

കുവൈത്ത് സിറ്റി : വിദേശങ്ങളില്‍ നിന്നും കുവൈത്തിലേക്കുളള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു വരുന്നതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ മീഡിയ കമ്മിറ്റി മേധാവിയുമായ ഹുസൈൻ അൽ സുലൈതൻ പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി പൂര്‍ണ്ണ തോതിലായതും കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിച്ചതാണ്  ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം. 

അതേസമയം  കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാരില്‍ വലിയൊരു പങ്കും ഉംറ യാത്രക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രാ സീസണ്‍ അല്ലാത്തതിനാല്‍  വിദേശികള്‍ കൂടുതലുള്ള  ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ കുറവാണ്. ക്വാട്ട സമ്പ്രദായം ഇപ്പോഴും തുടരുന്നതിനാല്‍ ഫിലിപ്പീൻസിൽ ടിക്കറ്റുകള്‍  ഉയര്‍ന്ന റേറ്റാണെന്നും ഹുസൈൻ അൽ സുലൈതൻ പറഞ്ഞു.ഡിജിസിഎയുടെ കണക്കുകള്‍ പ്രകാരം  വിമാന യാത്രികരുടെ 60-70 ശതമാനം യാത്രക്കാരും സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News