വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന അഞ്ചുവയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പി സി ആർ ടെസ്റ്റ്‌ വേണ്ട

  • 13/11/2021


ദോഹ : അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ത്യയിലെത്തുമ്പോൾ നിർബന്ധിത കോവിഡ് പരിശോധന വേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മന്ത്രാലയം പുറത്തിയ പുതിയ മാർഗരേഖ അനുസരിച്ചാണ് കോവിഡ് ടെസ്റ്റ്‌ നിബന്ധന എടുത്തുകളഞ്ഞത്. ഒക്ടോബർ 25 നാണ് വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവർ 72 മണിക്കൂർ മുൻപെങ്കിലും എടുത്ത കോവിഡ് പരിശോധന ഫലം കയ്യിൽ കരുതണമെന്ന് അധികൃതർ നിർദ്ദേശിച്ചത്.

എല്ലാ കുട്ടികൾക്കും ടെസ്റ്റിംഗ് നിർബന്ധമല്ലെങ്കിലും, രോഗലക്ഷണങ്ങൾ പ്രകടമാണെങ്കിൽ ടെസ്റ്റ്‌ നടത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നവംബർ 12 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്. അന്താരാഷ്ട്രതലത്തിൽ വാക്സിനേഷൻ പ്രക്രിയ വേഗത കൈവരിച്ചതിനാലാണ് നടപടിയെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. നവജാതശിശുക്കൾക്ക് പോലും ആർടിപീസിആർ ടെസ്റ്റ്‌ വേണമെന്ന കേന്ദ്രത്തിന്റെ പിടിവാശി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Related News