കൊവിഡിനെ നേരിടാൻ കുവൈത്ത് സ്വീകരിച്ച മാർഗ്ഗങ്ങൾ വിജയകരമായി നടപ്പാക്കാനായെന്ന് അൽ ബദാവി

  • 13/11/2021

കുവൈത്ത് സിറ്റി: കൊവിഡിനെ നേരിടാൻ കുവൈത്ത് സ്വീകരിച്ച മാർഗ്ഗങ്ങൾ വിജയകരമായി നടപ്പാക്കാനായെന്ന് ബൽജിയത്തിലുള്ള കുവൈത്ത് സ്ഥാനപതിയും യൂറോപ്യൻ യൂണിയൻ ദൗത്യ തലവനുമായ ജാസിം അൽ ബദാവി. ബ്രസൽസിൽ വച്ച് ബുസോല ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ റിസേർച്ച് ഓൺലൈൻ ആയി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മഹാമാരിക്ക് ശേഷമുള്ള ആഗോള ആരോഗ്യ സുരക്ഷയെ കുറിച്ചായിരുന്നു സിമ്പോസിയം. പ്രതിദിന കൊവിഡ് മരണത്തിൻ്റെ ശരാശരി ഒരു ശതമാനത്തിൽ താഴെ എത്തിയതും പ്രതിദിന കൊവിഡ് കേസുകളും ഒപ്പം 80 ശതമാനം പിന്നിട്ട വാക്സിനേഷൻ നിരക്കും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News