കുവൈത്തിന് പുതിയ വിമാനത്താവളം; ചർച്ചകൾ നടക്കുന്നു

  • 14/11/2021

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കൻ പ്രദേശത്ത് ഒരു പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നു. സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റുമായി ഏകോപനം നടത്തി വിമാനത്താവളത്തിനായി ഒരു സ്ഥലം അനുവദിക്കുന്നതിനെ കുറിച്ചാണ് മുനിസിപ്പാലിറ്റി ആലോചിക്കുന്നത്. ഫോർത്ത് സ്ട്രക്ച്ചറൽ പദ്ധതിയുടെ പഠനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് പുതിയ വിമാനത്താവളം സ്ഥാപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

അബ്‍ദലി റോഡിൽ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി സ്ഥലം അനുവദിക്കണമെന്നാണ് മുൻസിപ്പൽ കൗൺസിൽ മെമ്പർ അഹമ്മദ് ഹാദ്‍യാൻ അൽ എൻസി മുന്നോട്ട് വച്ചിട്ടുള്ള നിർദേശം. വിഷൻ 2030 ലക്ഷ്യം വച്ചുള്ള രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഹാദ്‍യാൻ ഈ നിർദേശം മുന്നോട്ട് വച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News