ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1488 ട്രാഫിക്ക് നിയമലംഘകനങ്ങൾ

  • 14/11/2021

കുവൈത്ത് സിറ്റി: പബ്ലിക്ക് സെക്യൂരിട്ടി സെക്ടർ നടന്ന പരിശോധനകളിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1488 ട്രാഫിക്ക് നിയമലംഘനങ്ങൾ. റെസി‍ൻസിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 250 പേർ പിടിയിലായപ്പോൾ 2172 പരാതികളാണ്  സെക്യൂരിട്ടി സെക്ടർ കൈകാര്യം ചെയ്തതെന്നും അധികൃതർ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ വാണ്ടഡ് ലിസ്റ്റിലുള്ള 80 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്തവർ വാഹനങ്ങൾ ഓടിക്കുന്നതിലെ അപകടങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ഊന്നിപ്പറഞ്ഞു, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമം ലംഘനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും എല്ലാവരോടും അഡ്മിനിസ്ട്രേഷൻ അഭ്യർത്ഥിച്ചു. പൊതു സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താനുമായി 24 മണിക്കൂറും നീളുന്ന സുരക്ഷാ ക്യാമ്പയിനുകൾ ആണ് പബ്ലിക്ക് സെക്യൂരിട്ടി സെക്ടർ നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News