അഞ്ച് പ്രദേശങ്ങൾ കൂടെ നേച്ചർ റിസേർവുകളാക്കി മാറ്റാൻ കുവൈത്ത്

  • 14/11/2021

കുവൈത്ത് സിറ്റി: മരുഭൂമിയിലെ പരിസ്ഥിതി പുനഃസ്ഥാപിക്കാനായി രാജ്യത്തിന്റെ വടക്കൻ പ്രദേശത്തുള്ള അഞ്ച് പ്രദേശങ്ങൾ കൂടെ നേച്ചർ റിസേർവുകളാക്കി മാറ്റാൻ കുവൈത്ത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലത്തിനെ പ്രതിനിധീകരിച്ച് പരിസ്ഥിതി പൊലീസും പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചർ ആൻഡ് ഫിഷറീസും സഹകരിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. ഈ പ്രദേശങ്ങൾ ഒഴിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകി കഴിഞ്ഞു. 

ഉം ഖദീർ, അൽ അവസൈം, ഈസ്റ്റ് അൽ ജഹ്റ, അൽ ലിയാഹ്, അൽ ഷഖായ എന്നീ പ്രദേശങ്ങളാണ് നേച്ചർ റിസേർവുകളാക്കി മാറ്റുക. ക്രൂരമായ ഇറാഖി അധിനിവേശത്തെ തുടർന്ന് റേഡിയോ ആക്ടീവ് വസ്തുക്കളുടെ ഉപയോഗത്തിന്റെ ഫലമായി മലിനീകരണത്തിനും കുവൈത്തിലെ വന്യജീവികളുടെയും മണ്ണിന്റെയും നാശത്തിനും കാരണവുമായിരുന്നു. ഈ സൈറ്റുകൾ ഒഴിപ്പിക്കുകയും അവയെ വേലികെട്ടി സംരക്ഷിച്ച് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News