ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 71 മദ്യ, മയക്കുമരുന്ന് കേസുകൾ

  • 14/11/2021

കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ മദ്യവും മയക്കുമരുന്നമായി ബന്ധപ്പെട്ട് 71 കേസുകൾ രജിസ്റ്റർ ചെയ്തതായി പബ്ലിക്ക് സെക്യൂരിട്ടി സെക്ടർ അറിയിച്ചു. നവംബർ  12 ‍വരെയുള്ള കണക്കുകളാണിത്. ഈ കേസുകൾ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 62 കേസുകളുമായും , മദ്യവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. 

ആറ് ​ഗവർണറേറ്റുകളിലെ 256 ചെക്ക് പോയിന്റുകളിൽ നിന്നായി 309 നിയമലംഘകരും അറസ്റ്റിലായി. റെസിഡൻസി പെർമിറ്റ് അവസാനിച്ച 250 പേരാണ് പിടിയിലായിട്ടുള്ളത്. 59 പേർ ഒളിച്ചോടിയവർ ആണ്. ഈ കാലയളവിൽ 710 ട്രാഫിക്ക് അപകടങ്ങളിലാണ് ഇടപ്പെട്ടതെന്നും ക്രിമിനലുകളെന്ന് സംശയിക്കപ്പെടുന്ന 16 പേർ അറസ്റ്റിലായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താനുമായി 24 മണിക്കൂറും നീളുന്ന സുരക്ഷാ ക്യാമ്പയിനുകൾ ആണ് പബ്ലിക്ക് സെക്യൂരിട്ടി സെക്ടർ നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News