അറുപത് വയസ്സ് ; ആരോഗ്യ ഇൻഷുറൻസിന് അംഗീകാരം നല്‍കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ

  • 14/11/2021

കുവൈത്ത് സിറ്റി : അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വിസ പുതുക്കുന്നതിനുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും സ്വകാര്യ ആരോഗ്യ ഇൻഷുറൻസുമായി ഇവരുടെ റസിഡന്‍സി ബന്ധിപ്പിക്കുന്ന ചര്‍ച്ചകള്‍ നടന്നുവരുന്നതായും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. പാം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനും വാണിജ്യ വ്യവസായ മന്ത്രിയുമായ ഡോ. അബ്ദുല്ല അൽ സൽമാന്റെ അംഗീകാരം ലഭിച്ചാലുടൻ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച തീരുമാനം ഈയാഴ്ചയുണ്ടാകുമെന്നും വർക്ക് പെർമിറ്റ് പുതുക്കൽ ആരംഭിക്കുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ആരോഗ്യ ഇൻഷുറൻസ് മൂന്ന് വിഭാഗമായി നല്‍കുവാനാണ് ആലോചന. അതിനിടെ അറുപത് വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ പ്രവാസികൾക്കും അവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസ് ബാധകമാക്കാൻ അധികാരികൾ ആലോചിക്കുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News