ക്ലീനിംഗ് തൊഴിലാളികളുടെ സമരം; കമ്പിനിയുടെ ഫയല്‍ റദ്ദാക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ

  • 14/11/2021

കുവൈത്ത് സിറ്റി : അബു ഫാത്തിറ ഏരിയയിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ പ്രതിഷേധം നടത്തിയ ക്ലീനിംഗ്  തൊഴിലാളികളുടെ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടര്‍ അസീൽ അൽ മസീദ് പറഞ്ഞു. കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യുകയും കമ്പനിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അദ്ദേഹം അറിയിച്ചു. ക്ലീനിംഗ്  തൊഴിലാളികള്‍ക്ക് മാസങ്ങളുടെ ശമ്പള കുടിശിക ബാക്കിയായതിനെ തുടര്‍ന്നാണ്‌ ഓഫീസിന് മുന്നില്‍ പിക്കറ്റിംഗ്  നടത്തിയത്.പോലീസ് എത്തി സമരക്കാരെ അവരുടെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു. 

തൊഴിലാളി സമരത്തെക്കുറിച്ച് അന്വേഷിച്ചതായും ശമ്പളം നൽകാത്തതാണ് കാരണമെന്ന് കണ്ടെത്തിയതായും അൽ മസീദ് പറഞ്ഞു. കമ്പനിയില്‍ തൊഴിൽ നിയമങ്ങളുടെ കടുത്ത ലംഘനങ്ങൾ നടന്നുവന്നിരുന്നത്. തൊഴിലാളികളെ മോശമായ രീതിയിലാണ് പരിഗണിക്കുന്നതെന്നും വാര്‍ഷിക അവധി നല്‍കാറില്ലെന്നും അവധി കിട്ടുന്നവരുടെ ബാങ്ക് കാര്‍ഡും പണവും പിടിച്ചു വയ്ക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചു. അതിനിടെ തൊഴിലാളികളുടെ  ഭൗതിക അവകാശങ്ങൾ സംരക്ഷിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും തൊഴിൽ കരാറുകളുളുടെ ലംഘനവും ശമ്പളം നൽകാത്തതും ഒരു രീതിയിലും അനുവദിക്കുകയില്ലെന്ന് അധികൃതര്‍ പാം വ്യക്തമാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News