കുവൈത്ത് മന്ത്രിസഭയുടെ രാജി അമീര്‍ സ്വീകരിച്ചു

  • 14/11/2021

കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭയുടെ രാജി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പുനസംഘടുപ്പിക്കുന്നതിന്‍റെ  ഭാഗമായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് രാജി നല്‍കിയത്. 

പുതിയ കാബിനറ്റ് രൂപീകരിക്കുന്നത് വരെ കെയർ ടേക്കറായി പ്രവർത്തിക്കാൻ അമീർ ഷെയ്ഖ് നവാഫ്  സർക്കാരിന് നിർദ്ദേശം നൽകി.നേരത്തെ സര്‍ക്കാരും പാര്‍ലിമെന്റും തമിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ അമീറിന്‍റെ മേല്‍നോട്ടത്തില്‍ സര്‍ക്കാരും എം.പിമാരും നാഷണല്‍ ഡയലോഗ് നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കുവാനും കൂടുതല്‍ പാര്‍ലിമെന്റ് അംഗങ്ങളെ കാബിനറ്റില്‍  ഉള്‍പ്പെടുത്തുവാനും സര്‍ക്കാര്‍ രാജിവെച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News