സാമൂഹിക പുരോ​ഗതി; അറബ് ലോകത്ത് ഒന്നാം സ്ഥാനം നേ‌ടി കുവൈത്ത്

  • 15/11/2021

കുവൈത്ത് സിറ്റി: 2021ലെ സാമൂഹിക പുരോ​ഗതി സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തി കുവൈത്ത്. ആ​ഗോള പട്ടികയിൽ കുവൈത്ത് 50-ാം സ്ഥാനത്താണ്. 168 രാജ്യങ്ങളെ ഉൾപ്പെടുത്തി വാഷിം​ഗ്ടൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻജിഒയായ  സോഷ്യൽ പ്രോ​ഗ്രസ് ഇംപരെറ്റീവ് ആണ് പട്ടിക തയാറാക്കിയത്. സാമൂഹികവും പാരിസ്ഥിതികവുമായ സൂചകങ്ങളെ അടിസ്ഥാനമാക്കിയും പരമ്പരാഗത സാമ്പത്തിക നടപടികളിൽ നിന്ന് സ്വതന്ത്രമായ വിവിധ രാജ്യങ്ങളിലെ വികസനങ്ങളും വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. 

കുവൈത്തിന് ശരാശരി 75.32 പോയിന്റുകളാണ് നേടാനായത്. ആ​ഗോള തലത്തിൽ 67-ാം സ്ഥാനത്തുള്ള യുഎഇയാണ് അറബ് ലോകത്ത് രണ്ടാമത് എത്തിയത്. പിന്നാലെയുള്ളത് ആ​ഗോള തലത്തിൽ 85-ാം സ്ഥാനത്തുള്ള ഒമാൻ, 86-ാമതുള്ള ഖത്തർ, 96-ാമതുള്ള ബഹറൈൻ, 105-ാം സ്ഥാനത്തുള്ള സൗദി അറേബ്യ എന്നിവരാണ്. നോർവ്വേ ആണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ഫിൻലാൻഡ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്നാമത് ഡെൻമാൻക്കും നാലാമത് ഐസ്‍ലാൻ‍ഡുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News