കുവൈറ്റ് ടെലിവിഷന് ഇന്ന് അറുപതാം വാർഷികം

  • 15/11/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് ടെലിവിഷൻ  സംപ്രേക്ഷണത്തിന് ഇന്ന് അറുപതാം വാർഷികം. ചാനലിന്റെ  ഔദ്യോഗിക സംപ്രേക്ഷണം 1961 നവംബർ 15-നാണ്  ആരംഭിച്ചത് . ബ്ലാക്ക് ആന്റ് വൈറ്റിലാണ് ദിവസവും നാല് മണിക്കൂർ പരിപാടികൾ സംപ്രേക്ഷണം ചെയ്തത്. കുവൈത്തിന്റെ ദേശിയ ടെലിവിഷൻ ചാനലാണ് കുവൈറ്റ് ടീവി(KTV). 

1960 നവംബർ 15 ന്, "ജനറൽ പ്രോഗ്രാം" എന്ന പേരിൽ ഒരു ദിവസം 4 മണിക്കൂർ ചാനൽ വണ്ണിന്റെ പരീക്ഷണാത്മക സംപ്രേക്ഷണം ആരംഭിച്ചു, ഇവിടെ നിന്നാണ് കെടിവി  തുടക്കം,  കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പരിപാടികൾക്കും മറ്റ് വിവിധ വിഷയങ്ങൾക്കും പുറമെ വാർത്തകളുടെയും ഖുർആനിന്റെയും പ്രക്ഷേപണമായിരുന്നു  അക്കാലത്ത് ഉണ്ടായിരുന്നത്. 

1974-ൽ ബഹ്‌റൈനിൽ നടന്ന ഗൾഫ് കപ്പിന്റെ ആദ്യ റൗണ്ടിലാണ് കുവൈറ്റ് ടെലിവിഷൻ  ആദ്യമായി കളർ വീഡിയോ (PAL System ) സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയത്. KTV1 1992 ഏപ്രിൽ 7-ന് 24 മണിക്കൂർ പ്രക്ഷേപണം  ആരംഭിച്ചു. 1997 ആയപ്പോഴേക്കും ചാനൽ കുവൈറ്റ് നിർമ്മിച്ച പരിപാടികൾ ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തു.

തുടർന്നാണ് ഇംഗ്ലീഷിൽ സംപ്രേക്ഷണം KTV 2 ചാനലിൽ  ആരംഭിക്കുന്നത് . കുടുംബ കേന്ദ്രീകൃത പ്രാദേശിക പ്രോഗ്രാമിംഗ് കാണിക്കുന്ന ഇംഗ്ലീഷ് പ്രോഗ്രാമുകളും ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത അറബി പ്രോഗ്രാമുകളും ഇത് കാണിക്കുന്നു. വിദേശത്ത് കുവൈറ്റിന്റെ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദേശ കാഴ്ചക്കാർക്ക് കുവൈറ്റ് സംസ്കാരവും വാർത്തയും കാണിക്കുക, രാജ്യവും  കുവൈറ്റ് പൊതുജനങ്ങളും കുവൈറ്റിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുക എന്നിവയാണ് ചാനലിന്റെ പ്രഖ്യാപിത ദൗത്യം. 

ആഴ്ചയിൽ ഒരു ദിവസം ഹിന്ദി സിനിമയും ഇഗ്ലീഷ് സിനിമകളും ചാനൽ രണ്ടിൽ പ്രദർശിപ്പിചിരുന്നതിനാൽ  അക്കാലത്തെ പ്രവാസികളുടെ ഇടയിൽ ഇംഗ്ലീഷ് ചാനലിന് ഏറെ പ്രചാരം ലഭിച്ചിരുന്നു, മാത്രവുമല്ല അന്ന് കുവൈത്തിൽ മറ്റു  ടീവി ചാനലുകളോ സാറ്റലൈറ്റ് ചാനലുകളോ ലഭ്യമായിരുന്നില്ല മലയാളികളടക്കമുള്ള പ്രവാസികൾ വിനോദ പരിപാടികളും വാർത്തകൾ കാണാനും ആശ്രയിച്ചിരുന്നത് കുവൈറ്റ് ടെലിവിഷൻ ആയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News