ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ ഉപയോ​ഗിക്കുന്ന സമൂഹമായി കുവൈത്ത് മാറിയെന്ന് CITRA

  • 16/11/2021

കുവൈത്ത് സിറ്റി: ആ​ഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഡാറ്റ ഉപയോ​ഗിക്കുന്ന സമൂഹമായി കുവൈത്ത് മാറിയെന്ന്  കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ചെയർമാനും സിഇഒയുമായ സലീം അൽ ഒത്താനിയ. 2017ൽ ഒരു ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപയോ​ഗം 50 ജിബി മാത്രം ആയിരുന്നു. 

കുവൈത്തിൽ നിലവിൽ 5ജി ഉപയോ​ഗിക്കുന്നവരുടെ എണ്ണം 800,000 ആണ്. 2021 അവാസനത്തോടെ  5ജി ഉപയോ​ഗിക്കുന്നവരുടെ എണ്ണം 1.2 മില്യണക്കാൻ ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 5ജിയുടെ ആവശ്യക്കാർ കൂടുന്നത് കമ്മ്യൂണിക്കേഷൻസ് അതോറിറ്റിയുടെ സർവ്വീസ് പ്രൊവൈഡർമാർ തിരിച്ചറിയുന്നുണ്ടെന്നും അൽ ഒത്താനിയ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News