കുവൈത്തിൽ ആറ് മാസത്തിനിടെ ട്രക്കുകൾ മാത്രം നടത്തിയത് 280,000 നിയമലംഘനങ്ങൾ

  • 16/11/2021


കുവൈത്ത് സിറ്റി: രാജ്യത്ത് ആറ് മാസത്തിനിടെ ട്രക്കുകൾ മാത്രം 80,000 ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തിയതായി കണക്കുകൾ. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്. പാർക്കിം​ഗ് നിയമലംഘനങ്ങൾ എല്ലാം ചേർത്തുള്ളതാണ് കണക്കുകൾ.  ​

അതേസമയം, കുവൈത്ത് മുനസിപ്പാലിറ്റിയുമായി സഹകരിച്ച് ജനറൽ ട്രാഫിക്ക് വിഭാ​ഗം അനുയോജ്യമായ യാർഡുകളും പാർക്കിം​ഗ് സ്ഥലങ്ങളും ട്രക്കുകൾക്കായി ഒരുക്കാനുള്ള പരിശ്രമങ്ങളിലാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

പ്രധാനപ്പെട്ടത് കൂടാതെ ഉൾ റോഡുകളിൽ അടക്കം 24 മണിക്കൂറും പട്രോളിം​ഗും പരിശോധനാ ക്യാമ്പയിനുകളും നടത്തി ട്രാഫിക്ക് നിരീക്ഷിക്കുന്നതിൽ  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഫലപ്രദമായ പങ്കാണ് വഹിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News