കുവൈത്തിൽ ഈ വർഷം റെസിഡൻസി നഷ്ടമായത് 316,700 പ്രവാസികൾക്ക്

  • 16/11/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം റെസിഡൻസി നഷ്ടമായത് 316,700 പ്രവാസികൾക്കെന്ന് കണക്കുകൾ. 2021 ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കണക്കാണിത്. സ്വന്തം രാജ്യത്ത് സ്ഥിര താമസക്കാനുള്ള ആ​ഗ്രഹത്തോടെ മടങ്ങിയവരുടെയും ഈ വർഷം ആദ്യം മുതൽ നാടുകടത്തപ്പെട്ടവരുടെയും അടക്കം ഉൾപ്പെടുന്ന കണക്കാണിത്. റെസി‍‍‍ഡൻസി നഷ്‌ടമായവരിൽ ഏറ്റവും കൂടുതൽ ഒരു അറബ് രാജ്യത്ത് നിന്നുള്ളവരാണ്. രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്കും റെസിഡൻസി നഷ്ടമായി.

ഇത്തരത്തിൽ 2020ൽ ആകെ റെസി‍ഡൻസി നഷ്ടമായത് 44,124 പേർക്കാണ്. മുൻ വർഷത്തേക്കാൾ റെസി‍ഡൻസി നഷ്ടപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം എല്ലാ അടച്ചിട്ട അവസ്ഥയായതിനാൽ നിരവധി പേർക്ക് റെസി‍ഡൻസി നഷ്‌ടമായിട്ടുണ്ട് എന്നാണ് വൃത്തങ്ങൾ പറയുന്നത്. 

ഒരുപാട് പേർക്ക് 2020 വരെയായിരുന്നു റെസി‍ഡൻസി ഉണ്ടായിരുന്നത്. എന്നാൽ, ഇത് പുതുക്കാൻ സാധിക്കാത്തത് കൊണ്ട് കാലാവധി കഴിഞ്ഞ് പോവുകയായിരുന്നു. കൊവി‍‍ഡ് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി പോയവർക്ക് ഓൺലൈനായി റെസി‍‍ഡൻസി പുതുക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതായി റെസി‍‍ഡൻസി അഫയേഴ്സ് വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News