അഞ്ച് വർഷത്തിൽ നികുതിയായും ഫീസായും കുവൈത്തിന് ലഭിച്ചത് 2.6 ബില്യൺ ദിനാർ; 75 % വർദ്ധിപ്പിക്കാൻ ആലോചന

  • 16/11/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിൽ നികുതിയായും ഫീസായും 2.6 ബില്യൺ കുവൈത്തി ദിനാറിൽ കൂടുതൽ ലഭിച്ചതായി ഔദ്യോ​ഗിക കണക്കുകൾ. അതേസമയം, വരുന്ന കാലത്തിൽ ഫീസ് കൂട്ടുന്നതിനെ കുറിച്ചും അധികൃതർ ചിന്തിക്കുന്നുമുണ്ട്. 75 ശതമാനത്തോളം വർധനവ് വരുത്തുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. ഇത്തരത്തിൽ ഒരു വർധനയുണ്ടായാൽ അത് പൊതു ബജറ്റിന് ​ഗുണകരമാകും. എണ്ണയും എണ്ണ ഇതര വരുമാനവും തമ്മിലുള്ള വ്യക്തമായ അസന്തുലിതാവസ്ഥയാണ് ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

വിദേശ കമ്പനികൾക്കും പ്രാദേശിക കമ്പനികൾക്കും അവരുടെ വരുമാനത്തിലും ലാഭത്തിലുമെല്ലാം ചുമത്തിയിരിക്കുന്ന നികുതിയാണ് പ്രധാനപ്പെട്ട ഒരു നികുതി ഉറവിടം. ഒപ്പം വസ്തു, സ്ഥലം, വിനോദ സഞ്ചാര സൗകര്യങ്ങൾക്കുള്ള ഫീസും കമ്പനികൾ സർക്കാർ സേവനങ്ങൾക്ക് നൽകുന്ന ഫീസും ഉറവിടമാണ്. കൂടാതെ കസ്റ്റംസ് തീരുവ, ഇറക്കുമതി തീരുവ, അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നതിനുള്ള ഫീസ്, കുവൈത്തി എയർസ്പേസ് ട്രാൻസിറ്റ് ഫീസ് തുടങ്ങി മറ്റ് ഉറവിടങ്ങളുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News