കൊവി‍ഡ് കുറഞ്ഞിട്ടും കുവൈത്തിൽ സംഗീത പരിപാടികൾക്ക് അനുമതിയില്ല; ചോദ്യമുയരുന്നു.

  • 16/11/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി കഴിഞ്ഞു. പൗരന്മാരുടെ താമസക്കാരുടെയും ശ്രദ്ധ കൊണ്ടും ആരോ​ഗ്യ വിഭാ​ഗം അടക്കം സർക്കാർ അതോറിറ്റികളുടെ മികച്ച പ്രവർത്തനം കൊണ്ടും സാധാരണ ജീവിത്തിലേക്ക് മടങ്ങുന്നതിന്റെ അഞ്ചാമത്തെ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കുവൈത്ത്. തീയറ്ററുകൾ തുറക്കുകയും കോൺഫറൻസുകളും പ്രദർശനുങ്ങളുമെല്ലാം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട്.

എന്നാൽ, എല്ലാം തുറന്നിട്ടും എന്ത് കൊണ്ട് സംഗീത പരിപാടികൾക്ക് നടത്താൻ അനുമതി നൽകാത്തത് എന്നുള്ള ചോദ്യമാണ് ഉയർന്നിട്ടുള്ളത്. കോൺസേർട്ടുകൾ നടത്തുന്നതിനുള്ള അപേക്ഷകൾ ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ആർട്ടിസ്റ്റിക്ക് വർക്ക്സ് വിഭാ​ഗം തള്ളുകയാണ്. ​മറ്റ് ​ഗൾഫിലെയും  അറബ് ലോകത്തെയും പല രാജ്യങ്ങളും കോൺസേർട്ടുകൾ നടത്താൻ അനുമതി നൽകുന്നുമുണ്ട്. ആരോ​ഗ്യ മുൻകരുതലുകൾ എല്ലാം പാലിച്ച് കൊണ്ട് കോൺസേർട്ടുകൾ നടത്താൻ ഇൻഫർമേഷൻ മന്ത്രാലയം അനുമതി നൽകണമെന്നാ് കുവൈത്തിലെ സംഗീതപ്രേമികളും സംഗീതജ്ഞരും  ആവശ്യപ്പെടുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News