കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 462 നിയമലംഘകരെ നാടുകടത്തി.

  • 16/11/2021

കുവൈറ്റ് സിറ്റി : ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നവംബർ 10 മുതൽ 16 വരെയുള്ള കാലയളവിൽ 462 നിയമലംഘകരെ  നാടുകടത്തിയാതായി ഡീപോർട്ടഷൻ  ആൻഡ് ഡീറ്റെൻഷൻ അഫ്ഫയെര്സ് ഡിപ്പാർട്മെന്റ് റിപ്പോർട്ട് ചെയ്തു. 271 പുരുഷന്മാരും 191 സ്ത്രീകളും നാടുകടത്തിയവരിൽ ഉൾപ്പെടുന്നു. 

ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ നിർദ്ദേശങ്ങളുടെയും തുടർനടപടികളുടെയും അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയുംഎത്രയും  വേഗത്തിൽ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും മന്ത്രാലയം  വ്യക്തമാക്കി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News