രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു: കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • 18/11/2021


ന്യൂ ഡെൽഹി: രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷക ക്ഷേമത്തിന് എന്നും മുൻഗണന നൽകിയിട്ടുണ്ടെന്നും വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ഉന്നമനത്തിന് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ജയന്തി ആശംസകളും പ്രധാനമന്ത്രി നേർന്നു.

Related News