നിയമങ്ങള്‍ പിന്‍വലിച്ചത് നാണക്കേട്, സങ്കടമുണ്ട്‌: ഏകാധിപത്യത്തെ പിന്തുണച്ച് കങ്കണ

  • 19/11/2021

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നാണക്കേടായെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. 'ഈ തീരുമാനത്തിൽ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി- കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പകരം തെരുവിലുള്ളവർ നിയമം നിർമ്മിക്കാൻ തുടങ്ങിയാൽ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ-കങ്കണ കുറിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്റ്റിൽ 'രാജ്യത്തിന്റെ മനഃസാക്ഷി ഗാഢ നിദ്രയിലായിരിക്കുമ്പോൾ ലാത്തിയാണ് ഏക പരിഹാരം. ഏകാധിപത്യമാണ് ഏക തീർപ്പ് എന്നും കങ്കണ പറയുന്നു.


Related News