ഗൾഫ് രാജ്യങ്ങളിൽ വിദ​ഗ്ധരായ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നത് ആശങ്കാജനകമാണെന്ന് ലോക ബാങ്ക് റിപ്പോർട്ട്

  • 21/11/2021

കുവൈത്ത് സിറ്റി: അറേബ്യൻ ​ഗൾഫ് രാജ്യങ്ങളിൽ വിദ​ഗ്ധരായ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നത് ആശങ്കാജനകമാണെന്ന് ലോക ബാങ്ക് റിപ്പോർട്ട്. സൗദി അറേബ്യയെ പ്രത്യേകമായി ചൂണ്ടിക്കാട്ടിയാണ് ലോക ബാങ്ക് റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. കുറഞ്ഞതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് പുറമേയാണിതെന്നും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും, ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രതിസന്ധിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജിസിസി രാജ്യങ്ങളിൽ വിദഗ്ധ തൊഴിലാളികകൾക്ക് ആവശ്യം വർധിക്കുമെന്ന് ലോക ബാങ്കിന്റെ കുടിയേറ്റവും വികസനവും എന്ന ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനും എണ്ണവില കുറയുന്നതിന് തയ്യാറെടുക്കാനും ശ്രമിക്കുമ്പോൾ ഭാവിയിൽ കുറഞ്ഞ നൈപുണ്യമുള്ള വിദേശികളെ ലഭിക്കാനാണ് സാധ്യതയുള്ളത്. ഇതിന് പ്രതിവിധിയായി പ്രവാസികൾക്ക് പകരം സ്വന്തം പൗരന്മാരെ വിവിധ തൊഴിൽ മേഖലകളിൽ ​ഗൾഫ് നാടുകളിലെ സർക്കാരുകൾ പ്രോത്സാഹിപ്പിക്കുകയാണ്. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ന്റെ ആദ്യ പാദത്തിൽ കുവൈത്തിൽ നിന്ന് ഫിലിപ്പിനോകൾ അയക്കുന്ന പണത്തിൽ കുറവുണ്ടായെന്നും ഇതേ റിപ്പോർട്ടിൽ ലോക ബാങ്ക് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ വർഷം ആദ്യ പാദത്തിൽ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്കുള്ള പണം അയക്കൽ മുൻ വർഷത്തേതിന് തുല്യമായി തന്നെ നിന്നുവെന്ന് ലോക ബാങ്ക് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News